
Sandisk എന്നത് എല്ലാ ടെക്നോളജി പ്രേമികളിലും സുപരിചിതമായ ഒരു ബ്രാൻഡ് ആണല്ലോ?
ടെക്ക്ലോകത്തെ ഇപ്പോഴത്തെ വാർത്ത എന്നത്, അപ്ഡേറ്റ് ചെയ്ത ലോഗോയുമായി എത്തിയിരിക്കുന്ന സാൻഡിസ്കിന്റെ പുതിയ ലോഗോസിനെ കുറിച്ചാണ്. Sandiskന്റെ പുതിയ ലോഗോ ഇതിനോടകം തന്നെ വലിയ ചർച്ചയായിട്ടുണ്ട്.
1988ൽ SunDisk എന്ന പേരിലാണ് പ്രവർത്തനം ആരംഭിച്ചത്. 1995ൽ പേര് Sandisk ആയി മാറ്റി. ലോകത്തെ മികച്ച ഫ്ലാഷ്ഡ്രൈവുകൾ, മെമ്മറി കാർഡുകൾ തുടങ്ങിയവ നിർമ്മിച്ച ഈ ബ്രാൻഡ്, 2016ൽ Western Digital ഏറ്റെടുത്തിരുന്നു.
നീണ്ട കാലത്തിനുശേഷം, ഇപ്പോൾ Sandisk-ന്റെ പുതിയ ലോഗോ അവതരിപ്പിക്കുകയാണ്.


Pixel എന്ന ലോകത്തിലെ തന്നെ ഏറ്റവും ചെറിയ ഡാറ്റാ ഘടകമാണ് പുതിയ ലോഗോയുടെ പ്രചോദനം. പഴയ ലോഗോയിൽ ഉണ്ടായിരുന്നത് പോലെ തന്നെ അതിലെ ലെറ്റർ ‘D’ ഓപ്പൺ ആക്കി തന്നെ നില നിർത്തിയിട്ടുണ്ട് എന്നത് ഒരു പ്രത്യേകതയാണ്. കൂടാതെ പുതിയ ലോഗോയിൽ ‘S’നെ കോൺ ഷെയ്പ്പിലും ഒരു ചെറിയ സ്ക്വയർ രൂപത്തിൽ അല്ലെങ്കിൽ ഒരു പിക്സൽ രൂപത്തിൽ ഡിസൈൻ ചെയ്ത് മാറ്റിയിട്ടുണ്ട്.
(Image from Google)
Sandisk-ന്റെ Vice President of Creative, Joel Davis പറയുന്നുന്നത്,
ലെറ്റർ ‘S’ എന്ന് പറയുന്നത്, കമ്പനിയുടേത് തന്നെ ഒരു ആധാരശില ആയി അവർ പരിഗണിക്കുകയാണെന്നും, ലോഗോ ഭാവിയെ പോലെ പ്രതിനിധീകരിക്കണമെന്നതിനാൽ NASAയുടേത് പോലെ തന്നെ അവർ രൂപകൽപനയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നുമാണ്.
ലോഗോ രൂപകൽപന ചെയ്യും മുൻപ്, Sandisk അവരുടെ സീനിയർ എംപ്ലോയിസിൽ നിന്നും ഫീഡ്ബാക്ക് വാങ്ങുകയും പബ്ലിക്കിൽനിന്നും ശക്തമായ പ്രതികരണങ്ങൾ കളക്ട് ചെയ്യുകയും ചെയ്തിരുന്നു. അത് ഇതു പോലെ ഒരു rebranding അല്ലെങ്കിൽ ഒരു ബ്രാൻഡിനെ ഭാവിയിലേക്ക് മുന്നോട്ട് നയിക്കാൻ സഹായിക്കുന്നു എന്ന് വിശ്വസിക്കുന്നു.
Sandisk-ന്റെ പുതിയ ലോഗോയെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ എങ്ങനെയാണ്?
Blog done by BaijuDesign – Best Graphic Designer in Trivandrum