Graphic Design കരിയറിൽ എങ്ങനെ ശോഭിക്കാം?

Share

How to excel in a graphic design career?

ക്രിയേറ്റിവിറ്റിയും ടെക്നോളജിയും ഒത്തുചേരുന്ന ഒരു കലയാണ് ഗ്രാഫിക് ഡിസൈൻ എന്നത്. ഇന്ന് ഡിജിറ്റൽ ലോകത്ത്, ഗ്രാഫിക് ഡിസൈനർമാർക്ക് വലിയ ഡിമാൻഡാണ് കണ്ടുവരുന്നത്. എന്നാൽ ഈ മേഖലയിൽ വിജയിക്കാൻ വെറും ടാലന്റ് മാത്രം പോരാ; ശ്രദ്ധയും കഠിന പരിശ്രമവും കൂടി ആവശ്യമാണ് എന്നതാണ് കാര്യം. ഗ്രാഫിക് ഡിസൈൻ കരിയറിൽ നിങ്ങൾക്ക് ശോഭിക്കാനുള്ള ചില ടിപ്പുകൾ താഴെ പറയുന്നു:

banner-malayalam-font-baiju-design-best-graphic-designer-in-trivandrumy

1. അടിസ്ഥാനപരമായി (Basics) മനസിലാക്കുക.

ഗ്രാഫിക് ഡിസൈനിങ്ങിന്റെ അടിസ്ഥാനങ്ങൾ നിങ്ങൾ നന്നായി മനസിലാക്കണം. കളർ തിയറി, ടൈപ്പോഗ്രഫി, കോമ്പോസിഷൻ, ബാലൻസ് തുടങ്ങിയ ആശയങ്ങൾ മനസിലാക്കുക, പഠിക്കുക. ഇവ ഡിസൈനിന്റെ ഹൃദയമാണ് എന്നാണ് പറയപ്പെടുന്നത്. ഓൺലൈൻ ഡിസൈൻ കോഴ്സുകൾ, ട്യൂട്ടോറിയലുകൾ, ബുക്കുകൾ എന്നിവയിലൂടെ ഈ Basics നിങ്ങൾക്ക് മനസിലാക്കാവുന്നതാണ്.

2. ടൂളുകളിൽ (Tools) പ്രാവീണ്യം നേടുക

ഗ്രാഫിക് ഡിസൈനിനായി ഇനി താഴെ പറയുന്ന ടൂളുകൾ അല്ലെങ്കിൽ സോഫ്റ്റ് വെയറുകൾ ആണ് പഠിച്ചിരിക്കേണ്ടതാണ്.

  1. Adobe Photoshop,
  2. Adobe Illustrator,
  3. Adobe InDesign,
  4. Figma,
  5. Canva

തുടങ്ങിയവ പ്രൊഫഷണലായി ഉപയോഗിക്കാൻ പഠിക്കുക. ഓരോ ടൂളിന്റെയും സവിശേഷതകൾ മനസ്സിലാക്കി, അവയിൽ പ്രാവീണ്യം നേടുക.

portfolio

3. പോർട്ട്ഫോളിയോ (Portfolio) തയ്യാറാക്കുക

നിങ്ങളുടെ കഴിവുകൾ പ്രദർശിപ്പിക്കാൻ ഒരു മികച്ച പോർട്ട്ഫോളിയോ (നിങ്ങളുടെ ഡിസൈൻ വർക്കുകൾ show case ചെയ്യാൻ) ആവശ്യമാണ്. നിങ്ങളുടെ മികച്ച ഡിസൈൻ വർക്കുകൾ ഒരു ഓൺലൈൻ പ്ലാറ്റ്ഫോമിൽ, ഉദാഹരണമായി Behance, Dribbble എന്നിവയിൽ അപ്‌ലോഡ് ചെയ്യുക. ഇത് നിങ്ങളുടെ ക്ലയന്റുകൾക്കോ ജോലിയ്ക്ക് ശ്രമിക്കുമ്പോൾ ഇന്റർവ്യൂകൾക്കോ ഒരു മികച്ച ഫസ്റ്റ് ഇംപ്രഷൻ നിങ്ങളിൽ നൽകാനാകും.

4. ട്രെൻഡുകൾ (Design Trends) പിന്തുടരുക

ഡിസൈൻ ട്രെൻഡുകൾ പതിവായി മാറുന്ന കാലഘട്ടമാണിത് . മിനിമലിസം, നിയോമോർഫിസം, 3D ഡിസൈൻ തുടങ്ങിയ പുതിയ ട്രെൻഡുകൾ പഠിക്കുക. Pinterest, Instagram, Design Blogs തുടങ്ങിയ പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ച് പുതിയ ആശയങ്ങൾആശയങ്ങൾ മനസിലാക്കി പഠിക്കുക.

networking in graphic design

5. നെറ്റ്വർക്കിങ് (Networking) പ്രധാനമാണ്

ഗ്രാഫിക് ഡിസൈൻ മേഖലയിൽ നെറ്റ് വർക്കിങ്  വളരെ പ്രധാമായ ഒരു ഘടകമാണ്. ഡിസൈനർമാരുമായും ക്രിയേറ്റീവ് പ്രൊഫഷണലുകളുമായും നിരന്തരം കണക്റ്റ് ആകാൻ ശ്രമിക്കുക. LinkedIn, Behance, ഡിസൈൻ കമ്മ്യൂണിറ്റികൾ തുടങ്ങിയ പ്ലാറ്റ്ഫോമുകളിൽ സജീവമാവുക. ഇത് ജോലി അവസരങ്ങൾ കണ്ടെത്താൻ നിങ്ങളെ സഹായിക്കും.

clients in graphic design

6. ക്ലയന്റുകളുമായി (Client-Communications) ആശയവിനിമയം

ഒരു ഗ്രാഫിക് ഡിസൈനർ എന്ന നിലയിൽ, ക്ലയന്റുകളുമായി നല്ല രീതിയിൽ ഫലപ്രദമായി ആശയവിനിമയം നടത്താൻ കഴിയണം. അവരുടെ ആവശ്യങ്ങൾ മനസ്സിലാക്കുകയും അതിനനുസരിച്ച് ഡിസൈൻ നമ്മൾ ക്രീയേറ്റ് ചെയ്യുകയും വേണം. ക്ലയന്റിന്റെ ഫീഡ്ബാക്ക് എപ്പോഴും ശ്രദ്ധിക്കേണ്ട ഒന്നാണ്. അത് പരിഗണിക്കുകയും ചെയ്യണം, അത് നിങ്ങളുടെ വർക്ക് മെച്ചപ്പെടുത്താൻ വളരെയേറെ സഹായിക്കും.

7. പരിശ്രമിക്കുക, പരിശീലിക്കുക (Try, Learn)

ഗ്രാഫിക് ഡിസൈൻ ഒരു തുടർച്ചയായ പഠന പ്രക്രിയയാണ്. പുതിയ പ്രോജക്ടുകൾ എപ്പോഴും എടുക്കാൻ ശ്രമിക്കുക, ഡിസൈനുകളിൽ പുതിയ പുതിയ പരീക്ഷണങ്ങൾ നടത്താൻ മടിക്കരുത്, തെറ്റുകൾ ഉണ്ടാകാം.. അതിൽ നിന്ന് പഠിക്കുക. ദിവസവും നിങ്ങൾ ഡിസൈൻ പരിശീലനം നടത്തുക. ഇത് നിങ്ങളുടെ സ്കില്ലുകൾ മെച്ചപ്പെടുത്താൻ സഹായകരമാകും.

freelancing in graphic design

8. ഫ്രീലാൻസിംഗും (Freelance & Full-time) ഫുൾ-ടൈം ജോലിയും

ഗ്രാഫിക് ഡിസൈനിൽ രണ്ട് പ്രധാന കരിയർ മാർഗ്ഗങ്ങൾ ഉണ്ട്: ഫ്രീലാൻസിംഗും ഫുൾ-ടൈം ജോലിയും. മാർക്കറ്റിംഗ്, ക്ലയന്റ് മാനേജ്മെന്റ് തുടങ്ങിയ കഴിവുകൾ ഉണ്ടെങ്കിൽ ഫ്രീലാൻസിംഗ് എന്നത് നിങ്ങൾക്ക് നിങ്ങളുടെ ജോലിയിൽ സ്വാതന്ത്ര്യം (freedom) നൽകുന്നു. അതേ സമയം ഫുൾ-ടൈം ജോലി എന്നത് സ്ഥിരതയും പ്രൊഫഷണൽ അനുഭവവും നൽകുന്നു. 

personal branding in graphic design

9. പേഴ്സണൽ ബ്രാൻഡിംഗ് (Personal Branding)

നിങ്ങളുടെ സ്വന്തം ബ്രാൻഡ് സൃഷ്ടിക്കാൻ ശ്രമിക്കുക. സോഷ്യൽ മീഡിയയിൽ നിങ്ങളുടെ ഡിസൈൻ വർക്കുകൾ പോസ്റ്റ് ചെയ്യുക. ഒരു യൂണിക് സ്റ്റൈൽ വികസിപ്പിക്കുക. ഇത് നിങ്ങളെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കും.

പേഴ്സണൽ ബ്രാൻഡിംഗ് എന്നത് ഒരു വ്യക്തിയുടെ സ്വന്തം ഇമേജും പ്രൊഫഷണൽ ഐഡന്റിറ്റിയും സൃഷ്ടിക്കുന്നതിനെയും പ്രൊമോട്ട് ചെയ്യുന്നതിനെയും സൂചിപ്പിക്കുന്നു. ഇത് നിങ്ങളുടെ കഴിവുകൾ, അനുഭവങ്ങൾ, വ്യക്തിത്വം, മൂല്യങ്ങൾ എന്നിവ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുകയും, നിങ്ങളെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുകയും ചെയ്യുന്നു. ഒരു പ്രൊഫഷണലായി നിങ്ങളുടെ കരിയറിൽ വിജയിക്കാനും, ക്ലയന്റുകളെയോ ജോലി അവസരങ്ങളെയോ ആകർഷിക്കാനും പേഴ്സണൽ ബ്രാൻഡിംഗ് വളരെ പ്രധാനമാണ്.

10. ക്ഷമയും ഉത്സാഹവും (Patience)

ഒരു ഗ്രാഫിക് ഡിസൈനർ എന്ന നിലയിൽ, ക്ഷമയും ഉത്സാഹവും പാലിക്കുക. പ്രാരംഭ ഘട്ടത്തിൽ വെല്ലുവിളികൾ നേരിടാം, പക്ഷേ തുടർച്ചയായ പരിശ്രമം വിജയത്തിലേക്ക് നയിക്കും.

ഗ്രാഫിക് ഡിസൈൻ കരിയറിൽ വിജയിക്കാൻ ക്രിയേറ്റിവിറ്റി, സാങ്കേതിക കഴിവുകൾ, ക്ഷമ എന്നിവ ആവശ്യമാണ്. പഠനവും പരിശീലനവും തുടർന്നാൽ, നിങ്ങൾക്ക് ഈ മേഖലയിൽ മികച്ചൊരു സ്ഥാനം നേടാനാകും. ഇന്ന് തന്നെ ആരംഭിക്കുക, നിങ്ങളുടെ സ്വപ്നങ്ങൾക്ക് രൂപം നൽകുക!


Share

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top